April 30, 2025

മുഹമ്മദ്

ഹംസയും ഉമറും ഇസ്‌ലാമിലേക്ക്

ഹംസ(റ)വിന്റെ ഇസ്‌ലാം മതാശ്ലേഷണം ഖുറൈശികളുടെ കുതന്ത്രങ്ങളൊന്നും വിലപ്പോകുന്നില്ലെന്ന് കണ്ടപ്പോൾ അവർ പ്രവാചകനെ കൊലപ്പെടുത്താൻ തന്നെ തീരുമാനിച്ചു. അതിനായി ഓരോരുത്തരും തനിക്ക് കഴിയുന്നതിൽ മല്സര ബുദ്ധിയോടെ പ്രവർത്തിച്ചു തുടങ്ങി. അങ്ങനെ ഒരിക്കൽ പ്രവാചകൻﷺ കഅബയുടെ പരിസരത്ത് സഫയുടെ അടുത്തുകൂടെ നടന്നു പോകുകയായിരുന്നു; അന്നേരം അബൂജഹൽ അദ്ദേഹത്തെ വളരെ മോശമായ നിലയിൽ അസഭ്യങ്ങൾ പറഞ്ഞു. പ്രവാചകൻﷺ തിരിച്ചൊന്നും പറയാതെ നടന്നുപോകുന്നത് കണ്ട അബൂജഹൽ ഒരു കല്ലെടുത്ത് പ്രവാചകനെ ശക്തിയായി മർദ്ദിക്കുകയും, തൽഫലമായി നബിﷺയുടെ തലക്ക് മുറിവു പറ്റി രക്‌തം ധാരയായി […]

ഖുറൈശികൾ അബൂത്വാലിബിന്റെ മുന്നിൽ

തങ്ങളുടെ കുതന്ത്രങ്ങളൊന്നും ഫലിക്കുന്നില്ലെന്ന് കണ്ട ഖുറൈശികൾ അബൂത്വാലിബിനെ സമീപിച്ച് അദ്ദേഹത്തിന്റെ സംരക്ഷണത്തിൽ കഴിയുന്ന പ്രവാചകനെ സംരക്ഷിക്കുന്നതിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാനാണ് തീരുമാനിച്ചത്. അതനുസരിച്ച് അവർ അബൂത്വാലിബിനെ സമീപിച്ച് ഇങ്ങനെ അറിയിച്ചു: “താങ്കൾ ഞങ്ങളിൽ തലമുതിർന്ന, സ്ഥാനമാനങ്ങളുള്ള മാന്യതയുള്ള ഒരു വ്യക്‌തിയാണ്. ഞങ്ങൾ ഇതിന് മുമ്പ് മുഹമ്മദിന്റെ പ്രവർത്തനങ്ങളിൽ നിന്നും അവനെ തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാൽ ഇനി ഞങ്ങൾ ക്ഷമിക്കുകയില്ല. നമ്മുടെ പൂർവ്വീകരെ വിഡ്ഢികളാക്കി, ദൈവങ്ങളെ അധിക്ഷേപിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും നിങ്ങൾ അവനെ തടയുക; അതല്ലെങ്കിൽ അവനെ ഞങ്ങൾക്ക് […]

ഒന്നാം ഹിജ്റ

പ്രബോധന പ്രവർത്തനങ്ങൾ നാൾക്കുനാൾ വിജയത്തിലേക്ക് നീങ്ങി; വിശ്വാസികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ഇത് ശത്രുക്കളിൽ പരിഭ്രാന്തി പരത്തി. അവർ പ്രവാചകപിതൃവ്യനെ കണ്ട് നബിﷺക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് പറഞ്ഞുനോക്കി; പക്ഷേ ഫലം നിരാശ മാത്രം. തങ്ങളുടെ എല്ലാ അടവുകളും പാളിപ്പോയപ്പോൾ അവർ മർദ്ദനത്തിന്റെ ശക്തി കൂട്ടാൻ തന്നെ തീരുമാനിക്കുകയും വിശ്വാസികളെ സർവ്വവിധേനയും ഉപദ്രവിക്കുകയും ചെയ്‌തു. സഅദ് ബ്‌നു അബീവഖാസ്(റ) വിനെ അവർ വെട്ടി പരിക്കേൽപ്പിച്ചു. ഈ സന്ദർഭത്തിൽ പ്രവാചകൻﷺ വിശുദ്ധ ഖുർആനിലെ കഴിഞ്ഞകാല വിശ്വാസികളുടെ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് സമാശ്വസിപ്പിക്കുകയും താൽക്കാലികമായ […]

പ്രബോധനം

പ്രബോധനത്തിന്റെ തുടക്കം നബിﷺക്ക് തന്റെയടുക്കൽ വന്നത് അല്ലാഹുവിൽ നിന്നുള്ള മലക്ക് ആയിരുന്നു എന്ന് ബോധ്യപ്പെടുകയും അങ്ങനെ തന്നിലേൽപ്പിക്കപ്പെട്ട ഉത്തരവാദിത്വത്തെ സംബന്ധിച്ച് ബോധവാനാവുകയും ചെയ്തു‌. അതോടെ വീണ്ടും ഹിറാ ഗുഹയിൽ കണ്ട ആ മാലാഖ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു. പക്ഷേ കുറച്ച് കാലത്തേക്ക് പിന്നീട് വഹ്‌യ് ( وحي – ദിവ്യസന്ദേശം) ഒന്നും ലഭിക്കുകയുണ്ടായില്ല. നബിക്കതിൽ ദുഃഖവും പ്രയാസവുമുണ്ടായി. അന്നേരം വീണ്ടും പ്രവാചകർക്ക് വഹ്‌യ് എത്തിച്ചുകൊടുക്കുന്ന മലക്ക് ജിബ്‌രീൽ നബിയുടെ അടുത്ത് പ്രത്യക്ഷപ്പെടുകയും ഖുർആനിലെ 74-ാം അദ്ധ്യായമായ സൂറത്തുൽ […]

പ്രവാചകത്വത്തിന്റെ തുടക്കം

നബിﷺക്ക് പ്രായം നാൽപ്പത് വയസ്സോടടുത്തപ്പോൾ അദ്ദേഹം ചില സ്വപ്‌നങ്ങൾ കാണാൻ തുടങ്ങുകയും നേരം പുലരുമ്പോൾ അവയത്രയും പകൽവെളിച്ചം പോലെ പുലരുന്നതായും അനുഭവപ്പെട്ടു കൊണ്ടിരുന്നു. അതോടൊപ്പം മക്കയിൽ അക്കാലത്ത് നിലനിന്നിരുന്ന വിഗ്രഹാരാധന, മദ്യപാനം, ചൂതാട്ടം പലിശ തുടങ്ങിയ ജനദ്രോഹപരവും നീചവുമായ കാര്യങ്ങളോട് അങ്ങേയറ്റം അമർഷം തോന്നുകയും അതിൽനിന്നും അത്തരം ദുർവൃത്തികളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നവരിൽ നിന്നും അകന്ന് ഏകനായി ജീവിക്കാനുള്ള താൽപ്പര്യം ജനിക്കുകയും അതിനായി മക്കയിൽ ഏതാനും കിലോമീറ്റർ മാത്രം ദൂരമുള്ള ജബൽ നൂർ എന്ന പർവ്വതമുകളിലെ ഹിറാ ഗുഹ […]

കഅ്ബാ പുനർനിർമാണം

ഹജറുൽ അസ്‌വദ് നബിﷺക്ക് മുപ്പത്തഞ്ച് വയസ്സ് പ്രായമായ സമയത്ത്, അതിശക്തമായ നിലക്കുണ്ടായ വെള്ളപ്പൊക്കവും മറ്റും കാരണത്താൽ കഅബാലയത്തിന് കേടുപാടുകൾ സംഭവിക്കുകയും ഖുറൈശികൾ അത് പുതുക്കിപ്പണിയാൻ തീരുമാനിക്കുകയും ചെയ്‌തു. വലീദ് ബ്‌നു മുഗീറയുടെ നേതൃത്വത്തിൽ കഅബ പുതുക്കിപ്പണിയുന്ന ജോലി ആരംഭിച്ചു. നാട്ടുപ്രമാണിമാരും ഗോത്രത്തലവന്മാരും പ്രസ്തുത പുണ്യകർമ്മത്തിൽ സഹായിക്കുകയും സഹകരിക്കുകയും ചെയ്തു‌. വേശ്യാവൃത്തി, പലിശ തുടങ്ങിയ തെറ്റായ മാർഗ്ഗത്തിലൂടെയുള്ള സമ്പാദ്യങ്ങൾ ഒരു കാരണവശാലും പ്രസ്തുത കർമ്മത്തിന്ന് ഉപയോഗിക്കുകയില്ല; മറിച്ച് വിശിഷ്ഠ മാർഗ്ഗത്തിലൂടെയുള്ള വരുമാനം മാത്രമേ കഅബാ നിർമ്മാണത്തിന് ഉപയോഗിക്കൂ എന്ന […]

മുഹമ്മദ് നബി ﷺ : യുവത്വം

വ്യാപാര രംഗത്തേക്ക് പ്രവാചകൻ ﷺ ബാല്യത്തിൽ ആടുകളെ മേച്ചായിരുന്നു കഴിഞ്ഞു കൂടിയത് എങ്കിൽ കച്ചവടരംഗത്ത് ആയിരുന്നു തന്റെ യുവത്വം കഴിച്ചുകൂട്ടിയത്. അക്കാലത്തെ പ്രമുഖ കച്ചവടക്കാരിയായിരുന്ന ഖുവൈലിദിന്റെ മകൾ ഖദീജ (رضي الله عنها) പ്രവാചകന്റെ സത്യസന്ധതയും സ്വഭാവമഹിമയും കേട്ടറിഞ്ഞ് പ്രവാചകനെ തന്റെ വ്യാപാര രംഗത്തേക്ക് ക്ഷണിച്ചു. നല്ല തുക കൂലിയായി വാഗ്ദാനം ചെയ്യുകയും ചെയ്തു. സാമ്പത്തിക പരാധീനതകളാൽ പ്രയാസപ്പെട്ടിരുന്ന അബൂത്വാലിബിനും ഇത് ആശ്വാസമായി. അങ്ങിനെ പ്രവാചകൻ അബൂത്വാലിബിൻെറ സമ്മതപ്രകാരം ഖദീജയുടെ കച്ചവടച്ചരക്കുമായി തന്റെ ഇരുപത്തഞ്ച് വയസ്സിനോടടുത്ത സമയത്ത് […]

മുഹമ്മദ് നബി ﷺ : ബാല്യം

മാതാവിന്റെ വിയോഗം ഹലീമയുടെ കയ്യിൽ നിന്നും കുട്ടിയെ ഏറ്റുവാങ്ങി അധികം താമസിയാതെ ആമിന കുട്ടിയേയും കൊണ്ട് ഭർത്താവിന്റെ ഖബർ സന്ദർശിക്കുന്നതിനായി അടിമയായിരുന്ന ഉമ്മു ഐമൻ ഒന്നിച്ച് മദീനയിലേക്ക് പോയി. ഒരു മാസക്കാലം അവിടെ കഴിച്ചു കൂട്ടി. ശേഷം മക്കയിലേക്കുള്ള മടക്കയാത്രയിൽ അബവാഅ് എന്ന സ്ഥലത്തെത്തിയപ്പോൾ മാതാവായ ആമിന രോഗിയാവുകയും അവിടെ വെച്ചുതന്നെ മരണപ്പെടുകയും ചെയ്തു. പിന്നീട് പിതാവും മാതാവും നഷ്ട‌പ്പെട്ട കുട്ടിയുടെ സംരക്ഷണം പരിപൂർണ്ണമായും അബ്ദു‌ൽ മുത്തലിബിൽ വന്നു ചേർന്നു. പക്ഷേ അധിക കാലം അദ്ദേഹത്തിനും അതിന് […]

മുഹമ്മദ് നബി ﷺ : ജനനവും ശൈശവവും

കുടുംബവും പിതാമഹൻമാരും ഇന്നത്തെ സുഊദി അറേബ്യയിലെ ഹിജാസ് പ്രവിശ്യയിൽ പെട്ട മക്കയിലെ പ്രമുഖ ഗോത്രമായിരുന്ന ഖുറൈശി ഗോത്രത്തിലെ ഉന്നതമായ ഹാഷിം കുടുംബമാണ് പ്രവാചകൻ ﷺ യുടെ കുടുംബ പാരമ്പര്യം. അദ്ദേഹത്തിന്റെ പ്രപിതാക്കൾ താഴെ പറയും പ്രകാരമാണെന്നാണ് ചരിത്രകാരൻമാർ രേഖപ്പെടുത്തുന്നത്. അബ്ദുല്ല, അബ്‌ദുൽ മുത്തലിബ്, ഹാശിം, അബ്‌ദുമനാഫ്, ഖുസ്വയ്യ്, കിലാബ്, മുർറത്ത്, കഅബ്, ലുഅയ്യ്, ഗാലിബ്, ഫിഹ്റ്, മാലിക്, നുള്വറ്, കിനാനഃ, ഖുസൈമഃ, മുദ്‌രികഃ, ഇൽയാസ്, മുള്വറ്, നിസാർ, മുഅദ്ദ്, അദ്നാൻ. ഇത്രയും പറയപ്പെട്ട പരമ്പര ഇമാം ബുഖാരി […]