April 30, 2025

മുഹമ്മദ്

ഉഹദ് യുദ്ധം

ബദർ യുദ്ധത്തിൽ മുശ്‌രിക്കുകൾക്ക് നേരിടേണ്ടി വന്ന പരാജയം അവരെ എല്ലാ അർത്ഥത്തിലും തകർത്തുകളഞ്ഞു. എങ്കിലും അവർ വിശ്വാസികളോട് പകരം വീട്ടുവാനായി മറ്റൊരു യുദ്ധത്തെക്കുറിച്ച് ആലോചിക്കാൻ തുടങ്ങി. ബദർ യുദ്ധത്തിന്റെ മുന്നോടിയായി പറയപ്പെട്ട കച്ചവട സംഘത്തിലെ ലാഭം മുസ്‌ലിംകളോട് പകരം വീട്ടുവാനായി നീക്കിവെച്ചു. തങ്ങളോട് സഹകരിക്കുന്ന മുഴുവൻ ഗോത്രങ്ങളിൽ നിന്നും സഹായ സഹകരണങ്ങൾ നേടിയെടുത്ത് കൊണ്ട് മുസ്‌ലിംകളോടുള്ള പക തീർക്കുന്നതിനായി മുവ്വായിരം പേരടങ്ങിയ ഒരു സൈന്യവുമായി ഖുറൈശികൾ മദീനയിലേക്ക് പുറപ്പെട്ടു. സൈന്യം പിന്തിരിഞ്ഞ് ഓടാതിരിക്കുന്നതിനും അവർക്ക് ആവേശം പകരുന്നതിനുമായി […]

ബദർയുദ്ധം

മുസ്‌ലിംകൾ മദീനയിൽ തങ്ങളുടെ പ്രബോധന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത് മുശ്‌രികുകൾക്ക് ഒട്ടും സഹിക്കാൻ കഴിഞ്ഞിരുന്നില്ല. അവർ പല നിലയിലും പ്രവാചകനേയും മുസ്‌ലിംകളേയും ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഈ അവസരത്തിൽ അല്ലാഹു യുദ്ധത്തിന് അനുമതി നൽകിക്കൊണ്ടുള്ള വചനം അവതരിപ്പിച്ചു. أُذِنَ لِلَّذِينَ يُقَـٰتَلُونَ بِأَنَّهُمْ ظُلِمُوا ۚ وَإِنَّ ٱللَّهَ عَلَىٰ نَصْرِهِمْ لَقَدِيرٌ ٣٩ “യുദ്ധത്തിന് ഇരയാകുന്നവർക്ക്, അവർ മർദ്ദിക്കപ്പെട്ടവരായതിനാൽ (തിരിച്ചടിക്കാൻ) അനുവാദം നൽകപ്പെട്ടിരിക്കുന്നു. തീർച്ചയായും അല്ലാഹു അവരെ സഹായിക്കാൻ കഴിവുള്ളവൻ തന്നെയാകുന്നു” (ഖുർആൻ 22: 39) മദീനയിൽ ഇസ്ല്‌ലാം […]

യഥ്‌രിബിലേക്കുളള വരവേൽപ്പ്

പ്രവാചകൻ(ﷺ)യുടെ വരവും പ്രതീക്ഷിച്ച് നീണ്ട ദിവസങ്ങൾ കാത്തിരുന്ന യഥ്‌രിബ് (മദീന) നിവാസികൾക്ക് ആ സുദിനം സന്തോഷത്തിന്റെ മുഹൂർത്തമായിരുന്നു. അവർ ഉയർന്ന കുന്നിന്റെയും മരങ്ങളുടേയും മുകളിൽ നേരത്തെ തന്നെ നിലയുറപ്പിച്ചു. അറകളിൽ നിന്നും കന്യകമാർ പോലും വഴിയോരങ്ങളിൽ കാത്ത് നിന്നു. ആവേശപൂവ്വമായ വരവേൽപ്പായിരുന്നു അവർ പ്രവാചകന് നൽകിയത്. അനസ്(رضي الله عنه) പറയുന്നു: നബി(ﷺ) മദീനയിൽ എത്തിയ സുദിനത്തിന് ഞാൻ സാക്ഷിയായിരുന്നു. അന്നത്തേക്കാൾ ആനന്ദവും ആമോദവും നിറഞ്ഞ ഒരു ദിനം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഓരോരുത്തരും പ്രവാചകൻ(ﷺ) എന്റെ […]

പ്രവാചകൻ(ﷺ) യുടെ ഹിജ്റ

മുശ്‌രികുകളുടെ കുതന്ത്രങ്ങൾ അതേ സന്ദർഭത്തിൽ തന്നെ അല്ലാഹു പ്രവാചകൻ(ﷺ) അറിയിക്കുകയും ഹിജ്റക്ക് വേണ്ടി തയ്യാറെടുത്ത് കൊള്ളാൻ അനുവാദം നൽകുകയും ചെയ്തു. അല്ലാഹുവിൽ നിന്നും അനുമതി ലഭിച്ച ഉടനെ പ്രവാചകൻ(ﷺ) അബൂബക്കർ(رضي الله عنه) വിന്റെ വീട്ടിൽ ചെന്ന് വിവരം അറിയിച്ചു. ഈ സന്ദർഭത്തിൽ അബൂബക്കർ(رضي الله عنه) ചോദിച്ചു: എനിക്കും താങ്കളോടൊപ്പം…? നബി(ﷺ) പറഞ്ഞു: ഉണ്ട്, തയ്യാറെടുത്ത് കൊള്ളുക. പ്രസ്‌തുത സന്ദർഭത്തെ സംബന്ധിച്ച് ആയിഷ(رضي الله عنها) പറഞ്ഞത്: ഒരാൾ സന്തോഷത്താൽ കരയുമെന്നത് എന്റെ പിതാവ് അന്ന് […]

ഹിജ്റയുടെ തുടക്കം

ഹിജ്റയുടെ തുടക്കം അഖബാ ഉടമ്പടിയോടുകൂടി യഥ്‌രിബിന്റെ മണ്ണിൽ ഇസ്ലാമിന്റെ വ്യാപനം ദ്രുതഗതിയിൽ നടക്കുന്നത് മനസ്സിലാക്കിയ മുശ്‌രികുകൾ തങ്ങളുടെ സർവ്വ ശക്തിയും ഉപയോഗിച്ച് പ്രവാചകനേയും വിശ്വാസികളേയും പ്രയാസപ്പെടുത്താൻ തുടങ്ങി. അത് മനസ്സിലാക്കിയ പ്രവാചകൻ ﷺ വിശ്വാസികളോട് യഥ്‌രിബിലേക്ക് പാലായനം ചെയ്‌തുകൊള്ളാൻ അനുമതി നൽകി. പ്രവാചകനിൽ നിന്നുള്ള അനുമതി ലഭിച്ചതോടെ വിശ്വാസികൾ യഥ്‌രിബിലേക്ക് യാത്രയാരംഭിച്ചു. എന്നാൽ മുശ്‌രികുകൾ അവിടേയും എതിർപ്പുകളുമായി വന്നു. പ്രയാസങ്ങൾ കാരണം പലർക്കും ഒളിച്ചുകൊണ്ട് മാത്രം ഹിജ്റ പോകേണ്ടതായി വന്നു. ആദ്യമായി യാത്ര പുറപ്പെട്ട അബൂസലമ: ഭാര്യയും […]

അഖബ: ഉടമ്പടികൾ

ഒന്നാം അഖബ: ഉടമ്പടി മുശ്‌രികുകളുടെ മർദ്ദനങ്ങൾക്ക് ശക്‌തികൂടിയപ്പോൾ പ്രവാചകൻﷺ പ്രബോധന പ്രവർത്തനങ്ങൾ മക്കയുടെ പുറം നാടുകളിലേക്ക് വ്യാപിപ്പിക്കുന്നതിനെ സംബന്ധിച്ച് ആലോചിച്ചു. അതിന് വേണ്ടി ഹജ്ജ് സമയങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്തു. അതനുസരിച്ച് യഥ്‌രിബിൽ നിന്നും ഹജ്ജിന്നായി വന്നിരുന്ന ആളുകളുമായി സംസാരിക്കുകയും അവരിൽ ചിലർ അത് ഉൾക്കൊള്ളാൻ തയ്യാറാവുകയും ചെയ്‌തു. അതനുസരിച്ച് ആറ് പേർ മുസ്‌ലിമാവുകയും അവർ നാട്ടിൽ ഈ സത്യം മറ്റുള്ളവരെ അറിയിക്കുമെന്നും, കൂടുതൽ ആളുകളെ ലഭിക്കുകയാണെങ്കിൽ അടുത്ത വർഷം അവരെയും താങ്കളുടെ അടുക്കലേക്ക് കൊണ്ടുവരും എന്നും വാഗ്ദത്തം […]

ഇസ്റാഉം മിഅ്റാജും

പ്രവാചകൻﷺ എല്ലാ നിലയിലും ദുഃഖാകുലനായി കഴിഞ്ഞു കൂടുന്ന സന്ദർഭത്തിലായിരുന്നു ഇസ്‌റാഅ്, മിഅ്റാജ് എന്നീ അൽഭുത സംഭവങ്ങൾ നടന്നത്. അല്ലാഹു അടക്കം പ്രവാചകനെ കയ്യൊഴിച്ചു എന്ന് വരെ ശത്രുക്കൾ കൊട്ടിഘോഷിക്കാൻ തുടങ്ങി. ഈ അവസരത്തിലാണ് അല്ലാഹു പ്രവാചകനെ ഒരു പ്രത്യേക കൂടിക്കാഴ്ച‌ക്കായി അവസരമൊരുക്കിയത് എന്ന് പറയാവുന്ന വിധത്തിൽ പ്രസ്‌തുത സംഭവങ്ങൾക്ക് പ്രവാചകൻﷺ യെ തിരഞ്ഞെടുത്തത്. ഈ സംഭവങ്ങൾ ഏത് വർഷത്തിൽ ഏത് തീയതിയിലാണ് എന്ന കാര്യത്തിൽ ചരിത്രകാരന്മാർ ഏകാഭിപ്രായക്കാരല്ല. എന്നാൽ മദീന ഹിജ്റയുടെ ഒരു വർഷം മുമ്പാണ് എന്നിടത്താണ് […]

ദുഃഖ വർഷം

പ്രവാചകത്വത്തിന്റെ പത്താം വർഷം പ്രവാചകനെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിലും അപ്പുറം ദുഃഖവും പ്രയാസവും അനുഭവിക്കേണ്ടതായി വന്ന വർഷമായിരുന്നു. അതുകൊണ്ട് തന്നെ ചരിത്രകാരന്മാർ ദുഃഖ വർഷം എന്നാണ് പ്രസ്‌തുത വർഷത്തിന് പേരു നൽകിയിട്ടുള്ളത്. വിശ്വാസിയായില്ലെങ്കിലും മരണം വരെ തന്നെ സംരക്ഷിക്കുന്നതിലും, സഹായിക്കുന്നതിലും അതീവ ശ്രദ്ധാലുവായിരുന്ന അബൂത്വാലിബിന്റെയും, അവിടുത്തെ പ്രിയ പത്നി ഖദീജ(റ) യുടേയും വിയോഗമായിരുന്നു അതിനുള്ള കാരണം. അബൂത്വാലിബിന്റെ വേർപാട് പ്രവാചകനും അനുയായികളും ശിഅ്ബ് അബൂത്വാലിബിലെ ഉപരോധം കഴിഞ്ഞ് പുറത്ത് വന്ന് അധികം കഴിഞ്ഞില്ല; അപ്പോഴേക്കും പ്രവാചകന് താങ്ങും തണലുമായി […]

ബഹിഷ്‌കരണം

അവസാനത്തെ അടവ് എന്ന നിലക്ക് പിന്നീട് ഖുറൈശികൾ കണ്ടെത്തിയ മാർഗ്ഗം നബിﷺക്കും അനുയായികൾക്കും ഊരുവിലക്കും ബഹിഷ്‌കരണവും ഏർപ്പെടുത്തുക എന്നതായിരുന്നു. മുസ്‌ലിംകളുമായുള്ള വിവാഹം, മറ്റു ഇടപാടുകൾ, പരസ്‌പരമുള്ള സമ്പർക്കങ്ങൾ, കച്ചവടം (വാങ്ങലും വിൽക്കലും), സംസാരം അടക്കം എല്ലാ നിലക്കുമുള്ള സഹായ സഹകരണങ്ങളും സമ്പർക്കവും നിർത്തൽ ചെയ്‌തുകൊണ്ട് ഒരു കരാർ എഴുതിയുണ്ടാക്കി കഅബയിൽ കെട്ടിത്തൂക്കി. തദടിസ്ഥാനത്തിൽ വിശ്വാസികൾക്ക് അവർ ഭക്ഷണ പാനീയങ്ങൾ പോലും വിലക്കി. കൈവശം ഉണ്ടായിരുന്ന പണം കൊണ്ട് പോലും പ്രയോജനമില്ലാതെയായി. യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങളിൽ പുറം നാടുകളിൽ […]

ഉത്ബത്തിന്റെ ഭരണ വാഗ്‌ദാനം

ഹംസ, ഉമർ (റ) എന്നിവരുടെ ഇസ്‌ലാം മതാശ്ലേഷണം ഖുറൈശികളുടെ ഉറക്കം കെടുത്തുക തന്നെ ചെയ്തു. ഒരിക്കൽ നബിﷺ കഅബയുടെ പരിസരത്ത് ഒറ്റക്ക് ഇരിക്കുന്നത് കണ്ട മുശ്‌രിക്കുകളുടെ കൂട്ടത്തിലെ തല യെടുപ്പുള്ള നേതാവായ ഉത്ബത്ത് (അബുൽ വലീദ്) തന്റെ അനുയായികളോട് ചിലത് സംസാരിച്ച ശേഷം ഇപ്രാവശ്യം എന്തായാലും ഞാൻ മുഹമ്മദിനെ കീഴ്പ്പെടുത്തുക തന്നെ ചെയ്യും എന്ന് പറഞ്ഞ് പ്രവാചകന്റെ നേർക്ക് ചെന്നു. ശേഷം ഇപ്രകാരം പറഞ്ഞു: “മുഹമ്മദേ നീ ഞങ്ങളിലെ മാന്യനും ഉന്നതനുമാണ്. പക്ഷേ നമ്മൾ പൂർവ്വീകരായി ചെയ്‌തു […]