
ഉഹദ് യുദ്ധം
ബദർ യുദ്ധത്തിൽ മുശ്‌രിക്കുകൾക്ക് നേരിടേണ്ടി വന്ന പരാജയം അവരെ എല്ലാ അർത്ഥത്തിലും തകർത്തുകളഞ്ഞു. എങ്കിലും അവർ വിശ്വാസികളോട് പകരം വീട്ടുവാനായി മറ്റൊരു യുദ്ധത്തെക്കുറിച്ച് ആലോചിക്കാൻ തുടങ്ങി. ബദർ യുദ്ധത്തിന്റെ മുന്നോടിയായി പറയപ്പെട്ട കച്ചവട സംഘത്തിലെ ലാഭം മുസ്‌ലിംകളോട് പകരം വീട്ടുവാനായി നീക്കിവെച്ചു. തങ്ങളോട് സഹകരിക്കുന്ന മുഴുവൻ ഗോത്രങ്ങളിൽ നിന്നും സഹായ സഹകരണങ്ങൾ നേടിയെടുത്ത് കൊണ്ട് മുസ്‌ലിംകളോടുള്ള പക തീർക്കുന്നതിനായി മുവ്വായിരം പേരടങ്ങിയ ഒരു സൈന്യവുമായി ഖുറൈശികൾ മദീനയിലേക്ക് പുറപ്പെട്ടു. സൈന്യം പിന്തിരിഞ്ഞ് ഓടാതിരിക്കുന്നതിനും അവർക്ക് ആവേശം പകരുന്നതിനുമായി […]